Arts 2022

 













07/12/2022

Judge's Duty List - ഡ്യൂട്ടിലിസ്റ്റിൽ പേരു ള്ള അധ്യാപകർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടങ്കിൽ പകരം ആളെ കണ്ടെത്താൻ ശ്രദ്ധിക്കുക.    പകരം ഡ്യൂട്ടിക്ക്
 എത്തുന്ന അധ്യാപകരുടെ പേര്  സ്റ്റേജ് മാനേജർമാരെ നേരത്തെ തന്നെ അറിയിക്കാൻ ശ്രദ്ധിക്കുമല്ലോ. കോളേജ് ക്യാമ്പസിൽ മറ്റു വിദ്യാർത്ഥികൾ കയറുന്നതു കൊണ്ട് നാളെ യൂണിഫോമിൽ തന്നെ എത്തണമെന്ന് അറിയിക്കുമല്ലോ.  




05/12/2022

യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഈ വർഷം പരിശീലനം കൊടുത്ത് നമ്മുടെ കുട്ടികളെ കൊണ്ടുപോകേണ്ടതു കൊണ്ടാണ് നമ്മൾ ആർട്ട്സ് ഡേ നേരത്തെ നടത്തുന്നത്. ഓരോ ക്ലാസിലും ഏറ്റവും മികവു പുലർത്തുന്നവരെ പരിപാടികൾക്ക് ഇന്ന് തന്നെ രജിസ്റ്റർ ചെയ്യാൻ ക്ലാസ് ടീച്ചർമാർ പറയേണ്ടതാണ്. ഗ്രൂപ്പ് മത്സരങ്ങൾക്ക് കോളേജ് ടീമിനെ പരിശീലകരെ കൊണ്ടുവന്ന് audition നടത്തി തിരഞ്ഞെടുക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്താൻ എല്ലാ അദ്ധ്യാപകരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. അടുത്ത ആഴ്ച മൂന്നാം വർഷക്കാരുടെ പരീക്ഷ തുടങ്ങുന്നതു കൊണ്ടാണ് ഈ വ്യാഴാഴ്ച ആർട്ട്സ് ഡേ നടത്താൻ തീരുമാനിച്ചത്. ജനുവരി വരെ പരീക്ഷ നടക്കുന്നു. ജനുവരിയിൽ കലോത്സവം ഉണ്ടെന്നാണ് അറിഞ്ഞത്.


Onstage Individual Items Registration Link - View


Our team got first prize Congratulations 🎉🎉


 

24/11/2022

നാളെ മുതൽ ആരംഭിക്കുന്നആർട്ട്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്. യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇവിടെ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതാണ്. https://forms.gle/aKhmqmHiE8tn2EFk8



23/11/2022

2022-23 അധ്യയന വർഷത്തെ കലാമത്സരങ്ങൾ നവംബർ മാസം 25 മുതൽ ആരംഭിക്കുകയാണ്. യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ നമ്മുടെ കുട്ടികളുടെ പ്രാതിനിധ്യവും വിജയവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.  കഴിയുന്നിടത്തോളം മത്സരങ്ങളിൽ കുട്ടികൾക്ക് സാധ്യമായ പരിശീലനം നൽകി വിജയത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യവും മുന്നിലുണ്ട്. അത് കൊണ്ട് തന്നെ മറ്റു വികാരങ്ങൾക് അപ്പുറമായി Pavanatma എന്ന ചിന്തയോടെ എല്ലാ ഡിപ്പാർട്ട്മെൻ്റ് കളിൽ നിന്നും ഏറ്റവും മികച്ച കുട്ടികളുടെ പ്രാതിനിധ്യം ഈ കലോത്സവത്തിൽ ഉറപ്പുവരുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  പതിവിന് വിരുദ്ധമായി ഒന്നാം സെമസ്റ്ററിൽ തന്നെ നമ്മൾ ആർട്സ് ഡേ ആരംഭിക്കുന്നതിന് കാരണവും അതുതന്നെ...


 പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. എങ്കിലും മുൻകൂട്ടി നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്ട്രേഷൻ പൂ ർത്തിയാക്കിയവർക്ക് മാത്രമായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. ഗ്രൂപ്പ് മത്സരങ്ങളിലേക്ക് ടീമിനെ അയക്കേണ്ടത് ഡിപ്പാർട്ട്മെൻ്റ് അസോസിയേഷനുകൾ ആണ്.മികവുള്ളവർക്ക് അവസരം നൽകാൻ നമുക്ക് ശ്രദ്ധിക്കാം. 


നിലവാരം കുറഞ്ഞ പ്രകടനങ്ങൾ ഒഴിവാക്കുന്നതിനും മത്സര നിലവാരം ഉയർത്തുന്നതിനും അപക്വമായ സമീപനങ്ങൾ നിരുത്സാഹപ്പെടുത്തു ന്നതിനുമായി  ഇത്തവണ വിധികർത്താക്കൾക്ക് നിലവാരം പുലർത്താത്ത മത്സരാർത്ഥികൾക്ക് മൈനസ് മാർക്ക് നൽകാൻ അവസരം ഉണ്ടായിരിക്കും


ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിക്കുന്ന ടീമിനെ അല്ല മറിച്ച് നിലവാരം പുലർത്തിയ എല്ലാ ടീമുകളിൽ നിന്നും ഉള്ള കുട്ടികളിൽ നിന്നും ഏറ്റവും മികച്ചവരെ ഉൾപ്പെടുത്തിയ  ടീമുകൾ ആയിരിക്കും കലോത്സവത്തിൽ നമ്മുടെ കോളജിന് വേണ്ടി മാറ്റുരക്കുന്നത്.അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും പ്രകടനം വിലയിരുത്തുന്നതാണ് .


കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.


No comments:

Post a Comment