MGU CAP 2023

 

 

 

15/09/2023

Pls note: Registration for the 'special allotment' for admission to UG and PG programmes shall close  at 2.00 pm today.  Colleges facilitating online registration may take note of this.

 

07/09/2023

എം ജി ബിരുദ ഏകജാലകം : ഫൈനൽ അലോട്മെന്റ് - മൂന്നാം ഘട്ടം    മുഖേനയുള്ള പ്രവേശനത്തിന്റെ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി 08/09/2023 - 4.00 പി എം നു മുൻപായി പ്രവേശനം നേടേണ്ടതാണ്.

 

29/07/2023

എം ജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റിനായുള്ള   ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  ഓൺലൈൻ രജിസ്ട്രീഷനുള്ള സൗകര്യം 01/08/2023 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്‌.

 

എം ജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം:  ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത  സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്കും 01 /08/2023 - 4 .00 പി എം വരെ അപേക്ഷിക്കാവുന്നതാണ്. ഇതിനായി അപേക്ഷകർ തങ്ങളുടെ നിലവിലെ അപേക്ഷാനമ്പരും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ബന്ധപ്പെട്ട ക്വൊട്ടാ യിലേക്ക് ഓപ്ഷൻ നൽകേണ്ടതാണ്.


 


 

26/07/2023


 

 

 

22/07/2023

സ്പോർട്സ് ക്വൊട്ടാ, ഭിന്നശേഷിക്കാർക്കായുള്ള ക്വൊട്ട, കമ്മ്യൂണിറ്റി മെറിറ്റ് ക്വൊട്ടാകളിലേക്കുള്ള    പ്രവേശനം

സ്പോർട്സ് ക്വൊട്ടാ, ഭിന്നശേഷിക്കാർക്കായുള്ള ക്വൊട്ട സീറ്റുകളിലേക്കും കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്കും 25/05/2023 - 4 .00  പി എം വരെ അപേക്ഷിക്കാവുന്നതാണ്. ഇതിനായി അപേക്ഷകർ തങ്ങളുടെ നിലവിലെ അപേക്ഷാനമ്പരും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ബന്ധപ്പെട്ട ക്വൊട്ടാ യിലേക്ക് ഓപ്ഷൻ നൽകേണ്ടതാണ്.

എന്നാൽ സ്പോർട്സ് ക്വൊട്ടാ സീറ്റുകളിലെ പ്രവേശനം 19.05.2022  ലെ  സർവ്വകലാശാല ഉത്തരവ് നം 5263/AC A 1/2022/എം ജി യു നു വിധേയമായായിരിക്കും നടത്തപ്പെടുക.

 

സ്‌ഥിര പ്രവേശം എടുത്തവര്‍ സപ്ലിമെന്ററി അലോറ്റ്‌മെന്റില്‍ അപേക്ഷിക്കുകയും അലോട്‌മെന്റ്‌ ലഭിക്കുകയും ചെയ്താൽ  (മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശമെടുത്തവരുൾപ്പടെ) പുതുതായി ലഭിക്കുന്ന അലോട്‌മെന്റിലേക്ക്‌ നിര്‍ബന്ധമായും പ്രവേശനം എടുക്കേണ്ടി വരും. ഇത്തരക്കാരുടെ മുന്‍ പ്രവേശനം റദ്ദാക്കപ്പെടുകയും ചെയ്യും. ആയതിനാൽ മുൻപ് സൂചിപ്പിച്ചിട്ടുള്ളത് പോലെ ഇത് സംബന്ധിച്ച് നിലവിൽ പ്രവേശമെടുത്തിട്ടുള്ളവർക്ക് കൃത്യമായ അറിയിപ്പ് കോളേജുകൾ നൽകേണ്ടതാണ്. പ്രിൻസിപ്പലിന്റെ അറിയിപ്പായി ഇത് ദിവസ്സേന ക്ലാസ്സുകളിൽ  അനൗൺസ് ചെയ്യുകയാണെങ്കിൽ  കൂടുതൽ ഫലപ്രദമാവും. സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം നിലവിലെ പ്രവേശം റദ്ദായിപ്പോയവരെ അനുകൂലിച്ച് കോളേജുകളിൽ നിന്നുമുണ്ടാവുന്ന അന്വേഷണങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരം മുൻകരുതലുകൾ ഉപകരിക്കും.

നിലവിൽ പ്രവേശമെടുത്തവർ സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോളേജ് തലത്തിൽ തന്നെ നിരീക്ഷണം ഉണ്ടാവുന്നത് യഥാർത്ഥ  ഗുണഭോക്താവ് തന്നെയാണ്  ഓപ്‌ഷനുകൾ രജിസ്റ്റർ ചെയ്യുന്നത് എന്നത് ഉറപ്പ് വരുത്തുന്നതിനും ഇത് സംബന്ധിച്ച് എല്ലാ വർഷവും ഉണ്ടാവുന്നത് പോലെ തന്നെ ഉണ്ടായേക്കാവുന്ന  തർക്കങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കും. സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കുക വഴി നിലവിലെ പ്രവേശം റദ്ദായിപ്പോയാൽ പിന്നീട് ഇത് സംബന്ധിച്ച് യാതൊരു വിധ സഹായവും 'പ്രതീക്ഷിക്കേണ്ടതില്ല' എന്ന വിവരം കുട്ടികളെ ബോധ്യപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.

 

Vacancy position in various programmes   has also been updated.

 

 

20/07/2023


 

 

19/07/2023

എം ജി ബിരുദാനന്തര ബിരുദ ഏകജാലകം:എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ കമ്മ്യൂണിറ്റി മെറിറ് ക്വാട്ടാ സീറ്റുകളിലെ ഒഴിവുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ/ഓപ്‌ഷൻ രജിസ്ട്രേഷനുള്ള സൗകര്യം 19  / 07 / 2023 മുതൽ 22 / 07 / 2023 വരെ ലഭ്യമായിരിക്കുന്നതാണ്.

 

 

17/07/2023

PG CAP Community Merit Quota : Facility for fresh registration/option registration shall be available from 18/07/2023 to 21/07/2023

 

14/07/2023

എം ജി ബിരുദ ഏകജാലകം:എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ കമ്മ്യൂണിറ്റി  മെറിറ് ക്വാട്ടാ സീറ്റുകളിലെ ഒഴിവുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ/ഓപ്‌ഷൻ രജിസ്ട്രേഷനുള്ള സൗകര്യം     17 / 07 / 2023  - 5.00  പി എം വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

 

13/07/2023

ബിരുദാനന്തര  ബിരുദ പ്രവേശനം: എസ്.സി/ എസ്.ടി സംവരണ സീറ്റുകളിലെ ഒന്നാം  പ്രത്യേക അലോട്ട്മെന്‍റിന് 15 / 07 / 2023  - 4  പി എം വരെ രജിസ്റ്റര്‍ ചെയ്യാം


മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ  അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തില്‍ പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് ഒന്നാം പ്രത്യേക അലോട്‌മെന്‍റിന്   ജൂലൈ 13  മുതല്‍ ജൂലൈ 15  വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍/ഓപ്‌ഷൻ രജിസ്‌ട്രേഷൻ നടത്താം.

ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കായുള്ള പ്രത്യേക  അലോട്‌മെന്‍റില്‍ ഇതു വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചതിനു ശേഷം നിരസിക്കപ്പെട്ടവര്‍ക്കും നിശ്ചിത സമയത്ത്‌ പ്രവേശനം എടുക്കാന്‍ സാധിക്കാഞ്ഞവര്‍ക്കുമാണ് അവസരം.

ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷകന്‍ വരുത്തിയ തെറ്റു മൂലം അലോട്‌മെന്‍റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്‍റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ്‌ ഒടുക്കാതെ തന്നെ  നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് ക്യാപ്പ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാം.

പ്രത്യേക അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്നവര്‍ നിർബന്ധമായും പുതുതായി ഓപ്‌ഷനുകള്‍ രജിസ്‌റ്റര്‍ ചെയ്യണം. നേരത്തേ നല്‍കിയ അപേക്ഷയില്‍ ഏതെങ്കിലും വിധത്തിലുള്ള  പിശകകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുകയും പുതിയ  ഓപ്‌ഷനുകള്‍  നല്‍കുകയും ചെയ്യാം.

സ്‌ഥിര പ്രവേശം എടുത്തവര്‍ പ്രത്യേക  അലോട്ട്മെന്‍റില്‍ അപേക്ഷിക്കുകയും അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്താൽ പുതിയതായി ലഭിക്കുന്ന അലോട്ട്മെന്‍റില്‍  പ്രവേശനം എടുക്കണം. ഇവരുടെ മുന്‍ പ്രവേശനം റദ്ദാക്കപ്പെടും. അതുകൊണ്ടുതന്നെ സ്‌ഥിരപ്രവേശനം എടുത്തവര്‍  അലോറ്റ്‌മെന്‍റില്‍  ഓപ്‌ഷന്‍ നല്‍കുന്പോള്‍ ജാഗ്രത പുലര്‍ത്തണം. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ്‌ അടച്ചവര്‍ക്ക് വീണ്ടും ഫീസ്‌ അടയ്ക്കാതെ തന്നെ പ്രത്യേക അലോട്ട്മെന്‍റില്‍ പങ്കെടുക്കാം.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കു മാത്രമായുള്ള സ്പെഷ്യല്‍ അലോട്ട്മെന്‍റില്‍ മറ്റു വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. 

 

08/07/2023

Community Quota Registration
10/07/23 to 14/07/23


 

 

06/07/2023

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ അഫിലിയേറ്റഡ് എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് പ്രോഗ്രാമുകളിലെ (യുജി/ പി.ജി.) കമ്യൂണിറ്റി കോട്ടായി ലേയ്ക്ക് 10/07/23 മുതൽ വിണ്ടും രജിസ്റ്റർ ചെയ്യാവുന്നതാണ് ഇതു വരെ അപേക് ഷിക്കാത്തവർക്കും  അലോട്ട്മെൻറ്റിൽ നിന്ന് പുറത്തായവർക്കും അപേക്ഷിക്കാവുന്നതാണ്.

 

 

05/07/2023

UG CAP Community Merit: Third allotment published. Candidates allotted  along with those admitted temporarily in 1st and second allotment should join colleges permanently  on or before 7th July 2023 



 

 

04/07/2023

എം ജി ബിരുദാനന്തര ബിരുദ ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ്  ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി പ്രവേശനം ഓൺലൈനായി ത്തന്നെ കൺഫേം ചെയ്യേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീ ബന്ധപ്പെട്ട കോളേജുകളിൽ ഒടുക്കേണ്ടതും പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. താത്കാലിക പ്രവേശനത്തിനായി കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. താത്കാലിക പ്രവേശനമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതും താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓൺലൈനായി ലഭിക്കുന്ന അലോട്മെന്റ് മെമ്മോ ബന്ധപ്പെട്ട കൊളേജുകൾക്ക് നൽകി നിശ്ചിത തീയതിക്ക് മുൻപായി (06 /07 / 2023 ) താത്കാലിക പ്രവേശനം കൺഫേം ചെയ്തതായി ഉറപ്പു വരുത്തേണ്ടതാണ്. പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും. ഒന്നാം ഓപ്ഷനിൽ അലോട്ട് ചെയ്യപ്പെട്ടവർ നിശ്ചയമായും സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. ഇത്തരക്കാർക്ക് താത്കാലിക പ്രവേശനമെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല. 06 /07 / 2023 , 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കാത്തവരുടെയും നിശ്ചിത ഫീസ് ഒടുക്കി യതിനു ശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്ന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശന സംബന്ധിയായ പരാതികൾ സർവ്വകലാശാല സ്വീകരിക്കുന്നതല്ല. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാം അലോട്മെന്റിലും അതേ സ്റ്റാറ്റസ് ആണെങ്കിൽ ഇത്തരക്കാർ കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. എന്നാൽ ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാമത്തെ അലോട്മെന്റിൽ മറ്റൊരു പ്രോഗ്രാമിലേക്കോ കോളേജിലേക്കോ ഹയർ ഓപ്‌ഷൻ വഴി അലോട്മെന്റ് ലഭിക്കുകയാണെങ്കിൽ ഇത്തരക്കാർ മോഡ് ഓഫ് അഡ്മിഷൻ സെലക്ട് ചെയ്ത് പ്രസ്തുത കോളേജുകളുടെ ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യേണ്ടതുണ്ട്. താത്കാലിക പ്രവേശനക്കാർ കോളേജുകളിൽ നേരിട്ടെത്തേണ്ടതില്ല. എന്നാൽ സ്ഥിരപ്രവേശനക്കാർ കോളേജുകളിൽ നേരിട്ടെത്തി ബന്ധപ്പെട്ട സാക്ഷ്യ പത്രങ്ങളുടെ അസ്സൽ സമർപ്പിച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്.


# മഹാത്മാഗാന്ധി സർവ്വകലാശാലയുടെ അഫിലിയേറ്റഡ് എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് പ്രോഗ്രാമുകളിലെ കമ്യൂണിട്ടി കോട്ടായി ലേയ്ക്ക് 10/07/23 മുതൽ വിണ്ടും രജിസ്റ്റർ ചെയ്യാവുന്നതാണ് ഇതു വരെ അപേക് ഷിക്കാത്തവർക്കും  അലോട്ട്മെൻറ്റിൽ നിന്ന് പുറത്തായവർക്കും അപേക്ഷിക്കാവുന്നതാണ്.

 

 

 

03/07/2023

എം ജി ബിരുദ ഏകജാലകം: മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു.  മൂന്നാം അലോട്മെന്റ് ലഭിച്ചവരും ഒന്നും രണ്ടും അലോട്മെന്റ്‌കളിൽ താത്കാലിക പ്രവേശമെടുത്ത് നിൽക്കുന്നവരും 07/ 07 / 2023   - 4 .00 പി എം നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനമെടുക്കേണ്ടതാണ്.

(Only permanent admission except SC/ST)

 

 

 

02/07/2023

എം ജി ബിരുദ ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്‌മെന്റ്‌: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 22/07/2023 മുതൽ 25/07/2023 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്‌. മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള എയ്‌ഡഡ്‌/സര്‍ക്കാര്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്‌മെന്റില്‍ ഇതു വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചതിനു ശേഷം റിജക്‌ട്‌ ആയിപ്പൊയവര്‍ക്കും, നിശ്‌ചിത സമയത്ത്‌ പ്രവേശനമെടുക്കാന്‍ സാധിക്കാഞ്ഞവര്‍ക്കുമായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം 22/07/2023 മുതൽ 25/07/2023 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്‌. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്‌മന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകായി ഫീസ്‌ ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്സ്‌ വേഡും ഉപയോഗിച്ച് ക്യാപ്പ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്‌. സപ്ലിമെന്ററി അലോട്‌മന്റില്‍ പങ്കെടുക്കുന്നവര്‍ നിർബന്ധമായും പുതുതായി ഓപ്‌ഷനുകള്‍ രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്. ലോഗിന്‍ ചെയ്ത ശേഷം അപേക്ഷകനു താന്‍ നേരത്തേ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌. സ്‌ഥിര പ്രവേശം എടുത്തവര്‍ സപ്ലിമെന്ററി അലോറ്റ്‌മെന്റില്‍ അപേക്ഷിക്കുകയും അലോട്‌മെന്റ്‌ ലഭിക്കുകയും ചെയ്താൽ പുതുതായി ലഭിക്കുന്ന അലോട്‌മെന്റിലേക്ക്‌ നിര്‍ബന്ധമായും പ്രവേശനം എടുക്കേണ്ടി വരും. ഇത്തരക്കാരുടെ മുന്‍ പ്രവേശനം റദ്ദാക്കപ്പെടുകയും ചെയ്യും. അതിനാല്‍ സ്‌ഥിരപ്രവേശം എടുത്തവര്‍ ശ്രദ്ധിച്ചു മാത്രം സപ്ലിമെന്ററി അലോറ്റ്‌മെന്റില്‍ ഓപ്‌ഷനുകള്‍ നല്‍കുക. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ്‌ ഒടുക്കിയവര്‍ക്ക്‌ വീണ്ടും ഫീസ്‌ ഒടുക്കാതെ തന്നെ സപ്ലിമെന്ററി അലോറ്റ്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്‌. സപ്ലിമെന്ററി അലോട്മെന്റിനായുള്ള രജിസ്ട്രേഷന് ഇപ്പോൾ ശ്രമിക്കേണ്ടതില്ല. ഇതിനുള്ള സൗകര്യം 22/07/2023 മുതൽ 25/07/2023 4.00 പി എം വരെ മാത്രമേ ലഭ്യമാവുകയുള്ളൂ.

 

01/07/2023

എം ജി ബിരുദ ഏകജാലകം: രണ്ടാമത്തെ അലോട്മെന്റിന് ശേഷമുള്ള ഓപ്‌ഷൻ പുനഃക്രമീകരണം,ഒഴിവാക്കൽ എന്നിവക്കുള്ള സൗകര്യം 01 / 07 / 2023  നു ലഭ്യമായിരിക്കുന്നതാണ്.

എം ജി ബിരുദ ഏകജാലകം: കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ-രണ്ടാമത്തെ അലോട്മെന്റ്റ്‌ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ 04 / 07 / 2023,  4.00 പി എം നു മുൻപായി പ്രവേശനം നേടേണ്ടതാണ്. 04 / 07 / 2023,  4.00 പി എം നു മുൻപായി പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. 


SC /ST Students - Post metric Scholarships - Revised Guidelines  - GO

 

27/06/2023

എം ജി ബിരുദാനന്തര  ബിരുദ ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര  ബിരുദ  പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു . ഒന്നാം അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി പ്രവേശനം ഓൺലൈനായി ത്തന്നെ കൺഫേം ചെയ്യേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീ ബന്ധപ്പെട്ട കോളേജുകളിൽ ഒടുക്കേണ്ടതും പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. താത്കാലിക പ്രവേശനത്തിനായി കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. താത്കാലിക പ്രവേശനമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതും താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓൺലൈനായി ലഭിക്കുന്ന അലോട്മെന്റ് മെമ്മോ ബന്ധപ്പെട്ട കൊളേജുകൾക്ക് നൽകി നിശ്ചിത തീയതിക്ക് മുൻപായി (01  / 07 / 2023 ) താത്കാലിക പ്രവേശനം കൺഫേം ചെയ്തതായി ഉറപ്പു വരുത്തേണ്ടതാണ്. പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും. ഒന്നാം ഓപ്ഷനിൽ അലോട്ട് ചെയ്യപ്പെട്ടവർ നിശ്ചയമായും സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. ഇത്തരക്കാർക്ക് താത്കാലിക പ്രവേശനമെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല. 01  / 07 / 2023 , 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കാത്തവരുടെയും നിശ്ചിത ഫീസ് ഒടുക്കി യതിനു ശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്ന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശന സംബന്ധിയായ പരാതികൾ സർവ്വകലാശാല സ്വീകരിക്കുന്നതല്ല.02 / 07 / 2023 നു ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്. എന്നാൽ തദവസരത്തിൽ പുതുതായി ഓപ്ഷനുകൾ കൂട്ടിച്ചെർക്കാവുന്നതല്ല.

 

 

26/06/2023

# യു ജി ക്യാപ്പ്: കമ്മ്യൂണിറ്റി മെറിറ്റിലെ പ്രവേശനം ജെനറൽ മെറിറ്റിലേത് പോലെ തന്നെയായിരിക്കും. ഇത് അലോട്മെന്റ് ആയാണ് നൽകുക. കമ്യൂണിറ്റി മെറിറ്റിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒന്നാം അലോട്മെന്റാണ്. ജെനറൽ മെറിറ്റിലെ മൂന്നാം അലോട്മെന്റിനൊപ്പം കമ്മ്യൂണിറ്റി മെറിറ്റിലെ  രണ്ടാമത്തെ  അലോട്മെന്റും  പ്രസിദ്ധീകരിക്കുന്നതായിരിക്കും. കമ്യൂണിറ്റി മെറിറ്റിലെ  ഒന്നാം അലോട്മെന്റിൽ ഒന്നാം ഓപ്‌ഷനൊഴികെയുള്ള ഓപ്‌ഷനുകളിൽ അലോട്ട്  ചെയ്യപ്പെട്ടവർക്ക്  കമ്മ്യൂണിറ്റി മെറിറ്റിലെ രണ്ടാമത്തെ അലോട്മെന്റ് വരെ താത്കാലികമായി തുടരാവുന്നതാണ്. അതേപോലെ തന്നെ ജെനറൽ മെറിറ്റിൽ സ്ഥിര/താത്കാലിക പ്രവേശമെടുത്തവർക്കും  ഒന്നാം കമ്മ്യൂണിറ്റി മെറിറ്റ്  അലോട്മെന്റിൽ  അലോട്ട്  ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ കമ്മ്യൂണിറ്റി മെറിറ്റിലെ രണ്ടാമത്തെ അലോട്മെന്റ് വരെ ഇത്തരക്കാർക്ക് താത്കാലികമായി തുടരാവുന്നതാണ്. ഇതേ പോലെ തന്നെ കമ്മ്യൂണിറ്റി മെറിറ്റിൽ സ്ഥിരപ്രവേശമെടുക്കുന്നവർക്ക് മൂന്നാം അലോട്മെന്റ് വരെ ജനറൽ മെറിറ്റിൽ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്. എന്നാൽ ജനറൽ മെറിറ്റ് /  കമ്മ്യൂണിറ്റി മെറിറ്റ്  എന്നിവയിൽ ഒരേ സമയത്ത് സ്ഥിരപ്രവേശമെടുക്കാൻ സാധിക്കുന്നതല്ല.

## എം ജി ബിരുദ ഏകജാലകം: കമ്മ്യൂണിറ്റി മെറിറ്റ്  ക്വൊട്ടായിലെ ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. കമ്മ്യൂണിറ്റി മെറിറ്റ്  ഒന്നാം അലോട്മെന്റ് ലഭിച്ചവർ 30 / 06 / 2023  - 4 പി എം നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ ഹാജരായി പ്രവേശം നേടേണ്ടതാണ്. ഒന്നാം ഓപ്‌ഷനിൽ അലോട്മെന്റ് ലഭിച്ചവരും  സ്ഥിരപ്രവേശം ആഗ്രഹിക്കുന്നവരും  നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി പ്രവേശനം ഓൺലൈനായി ത്തന്നെ കൺഫേം ചെയ്യേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീ ബന്ധപ്പെട്ട കോളേജുകളിൽ ഒടുക്കേണ്ടതും പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. താത്കാലിക പ്രവേശനമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതും താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓൺലൈനായി ലഭിക്കുന്ന അലോട്മെന്റ് മെമ്മോ ബന്ധപ്പെട്ട കൊളേജുകൾക്ക് നൽകി നിശ്ചിത തീയതിക്ക് മുൻപായി (30 / 06 / 2023 ) താത്കാലിക പ്രവേശനം കൺഫേം ചെയ്തതായി ഉറപ്പു വരുത്തേണ്ടതാണ്. പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും. ഒന്നാം ഓപ്ഷനിൽ അലോട്ട് ചെയ്യപ്പെട്ടവർ നിശ്ചയമായും സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. ഇത്തരക്കാർക്ക് താത്കാലിക പ്രവേശനമെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല.  30 / 06 / 2023, 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കാത്തവരുടെയും നിശ്ചിത ഫീസ് ഒടുക്കി യതിനു ശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്ന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശന സംബന്ധിയായ പരാതികൾ സർവ്വകലാശാല സ്വീകരിക്കുന്നതല്ല.

 

### PG CAP: Facility for online registration extended to 27/06/2023 11.55 pm
ഈ മാസം ഫലപ്രഖ്യാപനം നടത്തിയ നാലും അഞ്ചു സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ വിജയിച്ചവർ  നാളേക്കകം അപേക്ഷിച്ചാൽ നാളെത്തന്നെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് നല്കുന്നതായിരിക്കുമെന്നു പരീക്ഷാ കൺട്രോളർ അറിയിച്ചിട്ടുണ്ട്.
എം.ജി സര്‍വകലാശാല ഈ മാസം(2023 ജൂണ്‍) ഫലം പ്രഖ്യാപിച്ച നാലും അഞ്ചും സെമസ്റ്റര്‍ ബിരുദ സപ്ലിമെന്ററി പരീക്ഷ വിജയിച്ചവര്‍ നാളെ(ജൂണ്‍ 27) ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് നാളെത്തന്നെ സര്‍വകലാശാലയില്‍നിന്ന് നേരിട്ട് വാങ്ങാവുന്നതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

 

 

 

25/06/2023


 

 

 

24/06/2023

എം ജി ബിരുദ ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള  രണ്ടാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.   രണ്ടാമത്തെ അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി പ്രവേശനം ഓൺലൈനായി ത്തന്നെ കൺഫേം ചെയ്യേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീ ബന്ധപ്പെട്ട കോളേജുകളിൽ ഒടുക്കേണ്ടതും പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. താത്കാലിക പ്രവേശനത്തിനായി കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. താത്കാലിക പ്രവേശനമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതും താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓൺലൈനായി ലഭിക്കുന്ന അലോട്മെന്റ് മെമ്മോ ബന്ധപ്പെട്ട കൊളേജുകൾക്ക് നൽകി നിശ്ചിത തീയതിക്ക് മുൻപായി (30  / 06 / 2023 ) താത്കാലിക പ്രവേശനം കൺഫേം ചെയ്തതായി ഉറപ്പു വരുത്തേണ്ടതാണ്. പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും. ഒന്നാം ഓപ്ഷനിൽ അലോട്ട് ചെയ്യപ്പെട്ടവർ നിശ്ചയമായും സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. ഇത്തരക്കാർക്ക് താത്കാലിക പ്രവേശനമെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല. 30  / 06 / 2023 , 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കാത്തവരുടെയും നിശ്ചിത ഫീസ് ഒടുക്കി യതിനു ശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്ന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശന സംബന്ധിയായ പരാതികൾ സർവ്വകലാശാല സ്വീകരിക്കുന്നതല്ല.
ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാമത്തെ അലോട്മെന്റിലും  അതേ സ്റ്റാറ്റസ് ആണെങ്കിൽ ഇത്തരക്കാർ കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. എന്നാൽ ഊന്നൽ അലോട്മെന്റിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാമത്തെ അലോട്മെന്റിൽ  മറ്റൊരു പ്രോഗ്രാമിലേക്കോ കോളേജിലേക്കോ ഹയർ ഓപ്‌ഷൻ വഴി അലോട്മെന്റ് ലഭിക്കുകയാണെങ്കിൽ ഇത്തരക്കാർ മോഡ് ഓഫ് അഡ്മിഷൻ സെലക്ട് ചെയ്ത് പ്രസ്തുത കോളേജുകളുടെ ബന്ധപ്പെട്ട്  പ്രവേശനം കൺഫേം ചെയ്യേണ്ടതുണ്ട്. താത്കാലിക പ്രവേശനക്കാർ  കോളേജുകളിൽ നേരിട്ടെത്തേണ്ടതില്ല. എന്നാൽ സ്ഥിരപ്രവേശനക്കാർ കോളേജുകളിൽ നേരിട്ടെത്തി ബന്ധപ്പെട്ട സാക്ഷ്യ പത്രങ്ങളുടെ  അസ്സൽ സമർപ്പിച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാമത്തെ അലോട്മെന്റിലും  അതേ സ്റ്റാറ്റസ് ആണെങ്കിൽ ഇത്തരക്കാർ കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. എന്നാൽ ഊന്നൽ അലോട്മെന്റിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാമത്തെ അലോട്മെന്റിൽ  മറ്റൊരു പ്രോഗ്രാമിലേക്കോ കോളേജിലേക്കോ ഹയർ ഓപ്‌ഷൻ വഴി അലോട്മെന്റ് ലഭിക്കുകയാണെങ്കിൽ ഇത്തരക്കാർ മോഡ് ഓഫ് അഡ്മിഷൻ സെലക്ട് ചെയ്ത് പ്രസ്തുത കോളേജുകളുടെ ബന്ധപ്പെട്ട്  പ്രവേശനം കൺഫേം ചെയ്യേണ്ടതുണ്ട്. താത്കാലിക പ്രവേശനക്കാർ  കോളേജുകളിൽ നേരിട്ടെത്തേണ്ടതില്ല. എന്നാൽ സ്ഥിരപ്രവേശനക്കാർ കോളേജുകളിൽ നേരിട്ടെത്തി ബന്ധപ്പെട്ട സാക്ഷ്യ പത്രങ്ങളുടെ  അസ്സൽ സമർപ്പിച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
UG CAP: Second allotment: 5280 remitted fee; 50 temp admission; 29 perm admissions; 2 rejections @ 4.35 pm

 

23/06/2023

 


 UG CAP 2023 - Registration  for admission to Management/Lakshadweep Quota

 

എം ജി ബിരുദ ഏകജാലകം: ഓപ്‌ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അവസരം 23 / 06 / 2023 നു ലഭ്യമായിരിക്കും. എന്നാൽ ഈ സമയത്ത് നിലവിലുള്ള ഓപ്‌ഷനുകൾക്ക് പുറമേ പുതുതായി ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കാൻ സാധിക്കുന്നതല്ല. സ്ഥിരപ്രവേശമെടുത്തവർക്കും അലോട്മെന്റ് ലഭിച്ച് പ്രവേശമെടുക്കാത്തവർക്കും ഈ സൗകര്യം ലഭ്യമായിരിക്കുന്നതല്ല. 



ലോകത്തിനു മുമ്പാകെ ശിരസ്സുയർത്തി നിൽക്കുന്നവയാണ് നമ്മുടെ സർവ്വകലാശാലകൾ. ആ മികവിൽ സുവർണ്ണശോഭയായിരിക്കുന്നു, എംജി സർവ്വകലാശാലയ്ക്ക് ലഭിച്ചിരിക്കുന്ന പുത്തൻ അംഗീകാരം.

ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2023ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ആദ്യ നൂറിലുണ്ട് നമ്മുടെ മഹാത്മാഗാന്ധി സർവ്വകലാശാല. രാജ്യത്തിനുതന്നെ അഭിമാനമായിത്തീർന്നിരിക്കുന്ന നേട്ടം.

ലോകത്തെ 669 സർവ്വകലാശാലകൾ ഉൾപ്പെട്ട  പട്ടികയിലാണ് എം ജി സർവ്വകലാശാല ആദ്യ നൂറിൽ സ്ഥാനം പിടിച്ചത്. ഇന്ത്യയിൽ നിന്നും ഈ ഔന്നത്യത്തിലേക്കുയർന്ന  നാലു സ്ഥാപനങ്ങളുടെ നിരയിലാണ് എം ജിയുടെ പദവി.

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മൈസൂരുവിലെ ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഹിമാചൽപ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസ് എന്നിവയാണ് രാജ്യത്തു നിന്ന് ആദ്യ നൂറിലുള്ള മറ്റുള്ളവർ.

ആഹ്ലാദകരമായ ഈ നേട്ടത്തിലെത്തിച്ച പ്രയത്നത്തിന് എം ജി സർവ്വകലാശാലാ സാരഥികൾക്കും അക്കാദമിക് സമൂഹത്തിനും സ്നേഹാഭിനന്ദനങ്ങൾ.

#MGUniversity
#Kerala
#ഉയരുന്ന_ഉന്നതവിദ്യാഭ്യാസം
#HigherEducation

 

 

22/06/2023

ബിരുദാനന്തര ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.  നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും 26 / 06 / 2023 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 26 / 06 / 2023 വരെ ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 26 / 06 / 2023 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി ''കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ'' എന്ന ഓപ്‌ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്. 

 

21/06/2023

PG Guidelines

UG Guidelines

 

 

 

17/06/2023

എം ജി ബിരുദ ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ  ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള  ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു .

ഒന്നാം അലോട്മെന്റ് ലഭിച്ചവർ  നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി  പ്രവേശനം ഓൺലൈനായി ത്തന്നെ കൺഫേം ചെയ്യേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ  നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീ  ബന്ധപ്പെട്ട കോളേജുകളിൽ ഒടുക്കേണ്ടതും പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. താത്കാലിക പ്രവേശനത്തിനായി കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. താത്കാലിക പ്രവേശനമെടുക്കുന്നവർ  നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതും താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത്  ഓൺലൈനായി ലഭിക്കുന്ന അലോട്മെന്റ് മെമ്മോ  ബന്ധപ്പെട്ട കൊളേജുകൾക്ക് നൽകി നിശ്ചിത തീയതിക്ക് മുൻപായി (22 / 06 / 2023 ) താത്കാലിക പ്രവേശനം കൺഫേം ചെയ്തതായി ഉറപ്പു വരുത്തേണ്ടതാണ്.
   പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും.  ഒന്നാം ഓപ്ഷനിൽ അലോട്ട് ചെയ്യപ്പെട്ടവർ നിശ്ചയമായും സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. ഇത്തരക്കാർക്ക് താത്കാലിക പ്രവേശനമെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല.

22 / 06 / 2023 , 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കാത്തവരുടെയും  നിശ്ചിത ഫീസ് ഒടുക്കി യതിനു ശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്ന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ്  ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശന സംബന്ധിയായ പരാതികൾ സർവ്വകലാശാല സ്വീകരിക്കുന്നതല്ല.

 23  / 06 / 2023 നു ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്. എന്നാൽ തദവസരത്തിൽ പുതുതായി ഓപ്ഷനുകൾ കൂട്ടിച്ചെർക്കാവുന്നതല്ല.

 

 

15/06/2023

ബിരുദ ഏകജാലകം: സ്പോർട്സ്/കൾച്ചറൽ /വികലാംഗ ക്വാട്ടയിലേക്കുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി 16 / 06 / 2023  നു  4.00 പി എം നു മുൻപായി  പ്രവേശനം നേടേണ്ടതാണ്. 16 / 06 / 2023  നു  4.00 പി എം നു ശേഷം പ്രസ്തുത ക്വാട്ടാകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

 

 

14/06/2023

ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു . നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും  പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള   തിരുത്തലുകൾ വരുത്തുന്നതിനും  16 / 06 / 2023 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്.

നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും  അപേക്ഷിക്കുന്നതിനുള്ള സൗകര്യം 16 / 06 / 2023 വരെ  ലഭ്യമായിരിക്കുന്നതാണ്.

കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 16 / 06 / 2023 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്.  ഇതിനായി കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ എന്ന ഓപ്‌ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്.

 

13/06/2023


 

12/06/2023  

Sir, some students submitted the CAP application without filling the community application. Do they have any chance to reapply the same.

Those who haven't selected the community merit application ''intentionally'' will be given a chance after completing the allotments to community merit as scheduled... We shall intimate it after completing the said processes..... Cant afford such modifications always.. let us honour the punctual and serious applicants.....we shall not deny anyone a chance to apply but all will have to follow the schedule...Help desks are requested to pass on information accordingly..

 

11/06/2023

എം.ജി ബിരുദ ഏകജാലക പ്രവേശനം;ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ നാളെ അവസാനിക്കും
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആന്‍റ് സയൻസ് കോളജുകളിലെ ത്രിവത്സര ബിരുദ കോഴ്സുകളിലും  പഞ്ച വത്സര ഇന്‍റഗ്രേറ്റഡ് കോഴ്സുകളിലും ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നാളെ(ജൂൺ 12) അവസാനിക്കും. https://cap.mgu.ac.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്.
സാധ്യതാ അലോട്ട്‌മെന്‍റ് ജൂൺ 15നും ഒന്നാം അലോട്ട്‌മെന്‍റ് ജൂൺ 20നും പ്രസിദ്ധീകരിക്കും. ജൂലൈ പത്തിന് ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിക്കും.

 

08/06/2023

 

2023-24 അക്കാദമിക വർഷത്തിലെ അഡ്മിഷൻ പുരോഗമിക്കുകയാണല്ലോ. ഈ അവസരത്തിൽ നമ്മുടെ കോളേജിനെയും കോഴ്സുകളെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനായി ഡിപ്പാർട്ട്മെൻറ്റ് തിരിച്ച് കോളേജ് തയാറാക്കിയിരിക്കുന്ന വിഡിയോകളുടെ ലിങ്ക് എല്ലാവർക്കുമായി ഷെയർ ചെയ്യുന്നു. അഡ്മിഷൻ സമയത്തും തുടർന്നും നിങ്ങൾക്ക് ഇവ ഉപയോഗപ്രദമാകും എന്ന് കരുതുന്നു.

https://drive.google.com/drive/folders/1cZDt53gOGhmIEn9KFfPq3X2NYDt7DFD_?usp=drive_link

 

MGU CAP PG Press Release Online Registration

 

https://www.theweek.in/theweek/specials/2023/05/12/the-week-hansa-research-survey-2023-india-s-best-universities.html

 




 

 

06/06/2023

PG CAP SCHEDULE 2023


 

05/06/2023

 

MGU CAP UG Press Release Online Registration

 

ഓൺലൈൻ അപേക്ഷ സംബന്ധിച്ചുള്ള അറിയിപ്പ്: ചില അപേക്ഷകർ പ്ലസ് ടു പരീക്ഷാ ബോർഡ്, സംവരണ വിഭാഗം എന്നിവയിൽ തെറ്റു വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. അപേക്ഷകന് ഓൺലൈൻ അപേക്ഷയിൽ 'അക്കൗണ്ട് ക്രീയേഷൻ' സമയത്ത് എന്റർ ചെയ്യുന്ന പ്രാഥമിക വിവരങ്ങളൊന്നും തന്നെ അപേക്ഷ സമർപ്പിച്ചതിനു ശേഷം തിരുത്താൻ സാധിക്കുന്നതല്ല. ആയതിനാൽ തികച്ചും ശ്രദ്ധാപൂർവ്വം തന്നെ വിവരങ്ങൾ എന്റർ ചെയ്യേണ്ടതാണ്. 'അക്കൗണ്ട് ക്രീയേഷൻ' സമയത്ത് പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരൊഴികെയുള്ളവരെല്ലാം തന്നെ "OTHERS " സെലക്ട് ചെയ്യേണ്ടതാണ്. അശ്രദ്ധമായി ഓൺലൈൻ അപേക്ഷയിൽ വിവരങ്ങൾ അപ് ലോഡ് ചെയ്താലുണ്ടാവുന്ന ഭവിഷ്യത്തുകൾക്ക് സർവ്വകലാശാല ഉത്തരവാദിയായിരിക്കുന്നതല്ല. അപേക്ഷകന്റെ പേര്, മൊബൈൽ നം , ഇ മെയിൽ ഐ ഡി, ആധാർ നം, പരീക്ഷാ ബോർഡ് , സംവരണ വിഭാഗം എന്നീ വിവരങ്ങൾ യാതൊരു കാരണവശാലും തിരുത്താൻ സാധിക്കുന്നതല്ല. സാധ്യതാ അലോട്മെന്റിന് ശേഷം നിശ്ചിത തീയതികളിൽ അപേക്ഷകന്റെ പേര്, മൊബൈൽ നം , ഇ മെയിൽ ഐ ഡി, ആധാർ നം, പരീക്ഷാ ബോർഡ് , സംവരണ വിഭാഗം എന്നീ വിവരങ്ങളൊഴികെയുള്ള വിവരങ്ങളിൽ തിരുത്തൽ വരുത്താവുന്നതും ഓപ്‌ഷനുകൾ കൂട്ടിച്ചെർക്കുകയോ ഒഴിവാക്കുകയോ പുനഃ:ക്രമീകരിക്കുകയോ ചെയ്യാവുന്നതുമാണ്. ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രക്രിയയയുടെ ഓൺലൈൻ രജിസ്ടേഷൻ ജൂൺ മാസം 12 നു അവസാനിക്കും. 

 

CAP Schedule 2023

 

UG Prospectus 2023

 

PG Prospectus 2023

 

MGU PG ADMISSION 2023 - Instructions to Candidates for On-line Registration of Options

 

MGU UG ADMISSION 2023 - Instructions to Candidates for On-line Registration of Options – UG Programmes


Instructions for candidates having more than 2 complementary subjects






No comments:

Post a Comment