31/07/2024
ഓണേഴ്‌സ് ബിരുദ ഏകജാലകം: ഫൈനൽ അലോട്മെന്റിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം ആഗസ്ററ് ഒന്ന് വരെ ലഭ്യമായിരിക്കുന്നതാണ്.ആദ്യ അലോട്ട്മെന്‍റ് പട്ടികകളിൽ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാം.
ഓണേഴ്‌സ് ബിരുദ ഏകജാലകം: ഫൈനൽ അലോട്മെന്റിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം സർവ്വകലാശാല റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും കൊളേജുകൾക്ക് ഓഗസ്റ് ഒൻപത് വരെ പ്രവേശനം നടത്താവുന്നതുമാണ്. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാൽ പരമാവധി അപേക്ഷകരെ ഹെല്പ് ഡെസ്കുകൾ വഴി രജിസ്റ്റർ ചെയ്യിക്കണമെന്നു അഭ്യർത്ഥിക്കുന്നു.
03/07/2024
ബിരുദാനന്തര ബിരുദ ഏകജാലകം: ഓപ്‌ഷനുകൾ പുനഃ:ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അവസരം 03 / 07 / 2024 നു ലഭ്യമായിരിക്കുന്നതാണ്.
Kindly note that candidates who have successfully registered in previous registration phases may simply login using the application number and password they already have. Any candidate who have registered earlier and have completed the entire registration process need not try to register again. The only requirement for them is to simply 'login' and re-opt. Similarly those who have registered earlier through the management quota option should login using the specific link provided. Helpdesks may kindly recheck these two facilities and advice candidates accordingly.
ഓണേഴ്‌സ് ബിരുദം; പുതിയ അപേക്ഷകള്‍
നാളെ വൈകുന്നേരം വരെ നല്‍കാം
......
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് പുതിയതായി ഓപ്ഷന്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നാളെ(ജൂലൈ 4) വൈകുന്നേരം നാലു വരെ നീട്ടി
ഒന്നു മുതല്‍ മൂന്നുവരെ അലോട്ട്മെന്‍റുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും അലോട്ട്മെന്‍റ് ലഭിച്ചശേഷം കോളജുകളില്‍ ചേരാത്തവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം.
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള സ്വപെഷ്യല്‍ അലോട്ട്മെന്‍റിനും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും നാളെ വൈകുന്നേരം വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
02/07/2024
28/06/2024
എം ജി ബിരുദാനന്തര ബിരുദ ഏകജാലകം: രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്മെന്റ് ലഭിച്ചവർ 02 / 07 / 2024 നു 4 .00 പി എം നു മുൻപായി കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്.
27/06/2024
എം.ജി ഓണേഴ്സ് ബിരുദം: മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം.
പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ടി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്. എന്നാൽ മാറ്റ് വിഭാഗത്തിൽപ്പെട്ടവർ ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പായി സ്ഥിര പ്രവേശം നേടേണ്ടതാണ്.ഇവർക്ക് താത്കാലിക പ്രവേശത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
26/06/2024
ഓണേഴ്‌സ് ബിരുദ ഏകജാലകം: ഓപ്‌ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സൗകര്യം 26/06/2024 നു 3.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്.
എം.ജി ഓണേഴ്സ് ബിരുദം: മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം.
പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ടി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്. എന്നാൽ മാറ്റ് വിഭാഗത്തിൽപ്പെട്ടവർ ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പായി സ്ഥിര പ്രവേശം നേടേണ്ടതാണ്.ഇവർക്ക് താത്കാലിക പ്രവേശത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
25/06/2024
UG CAP second allotment...today being the final day, kindly ensure that no mistakes happen.....we have already sent SMS multiple times to all stake holders..
21/06/2024
UG CAP: Second Allotment is now available in College panel. Kindly check and confirm.
എം ജി ഓണേഴ്‌സ് ബിരുദ ഏകജാലകം: രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്മെന്റ് ലഭിച്ചവർ 25 / 06 / 2024 നു 4 .00 പി എം നു മുൻപായി കോളേജുകളുടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്.
അലോട്ട്മെന്‍റ് / അഡ്മിഷന്‍-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
..................
📚 ഏകജാലക പ്രവേശനത്തിന്‍റെ പോര്‍ട്ടലില്‍ (https://cap.mgu.ac.in/) ഓണേഴ്സ് ബിരുദ ഏകജാലകം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
📚 തുടര്‍ന്ന് ആപ്ലിക്കേഷന്‍ നന്പരും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത്.
📚 അലോട്ട്മെന്‍റ് ലഭിച്ചവര്‍ അലോട്ട്മെന്‍റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുകയും സര്‍വകലാശാലയില്‍ അടയ്ക്കേണ്ട ഫീസ് ഓണ്‍ലൈനില്‍ അടയ്കക്കുകയും വേണം. പൊതു വിഭാഗത്തില്‍പെട്ടവര്‍ക്ക് 1418 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 50 രൂപയുമാണ് ഫീസ്.
📚 സ്ഥിര പ്രവേശനമോ താത്കാലിക പ്രവേശനമോ നേടാന്‍ സൗകര്യമുണ്ട്. ഇതിനായി മോഡ് ഓഫ് അഡ്മിഷന്‍ തിരഞ്ഞെടുക്കണം.
📚 ഒന്നാം ഓപ്ഷനില് അലോട്മെന്‍റ് ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് താത്കാലിക പ്രവേശനമെടുക്കാം.
📚 ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവരും സ്ഥിരപ്രവേശനം എടുക്കേണ്ടവരും അലോട്മെന്‍റ് മെമോ ഡൗണ്‍ലോഡ് ചെയ്തശേഷം കോളേജുമായി ബന്ധപ്പെട്ട് കോളേജില്‍ അടയ്ക്കേണ്ട അടയ്ക്കേണ്ട ഫീസിന്‍റെ വിശദാംശങ്ങള്‍ മനസിലാക്കണം. കോളജില്‍ നേരിട്ട് ഹാജരായി ജൂണ്‍ 25 ന് വൈകുന്നേരം നാലിനു മുന്‍പ് നിശ്ചിത ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം.
📚 താത്കാലികമായി പ്രവേശനം എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിശ്ചിത സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് ഏകജാലക പ്രവേശനത്തിന്‍റെ പോര്‍ട്ടലില്‍ Temporary Admission എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന് കോളജുമായി ബന്ധപ്പെട്ട് ജൂണ്‍ 25 ന് വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം ഉറപ്പാക്കണം. താത്കാലിക പ്രവേശനം എടുക്കുന്നതിന് കോളജുകളില്‍ ഫീസ് അടയ്ക്കേണ്ടതില്ല.
📚 ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാം അലോട്മെന്റിലും അതേ അലോട്മെന്റ് സ്റ്റാറ്റസ് തന്നെയാണെങ്കിൽ ഇത്തരക്കാർ ഒന്നും തന്നെ ചെയ്യേണ്ടതില്ല.എന്നാൽ ഇത്തരക്കാർക്ക് നിലവിലെ പ്രോഗ്രാമിൽ തന്നെ സ്ഥിരപ്രവേശം നേടണമെന്നുണ്ടെങ്കിൽ ഓൺലൈൻ അപേക്ഷയിൽ ലോഗിൻ ചെയ്തത്തിനു ശേഷം മോഡ് ഓഫ് അഡ്മിഷന്‍ PERMANENT സെലക്ട് ചെയ്തതിനുശേഷം കോളേജിൽ റിയപ്പോർട്ട് ചെയ്ത സ്ഥിരപ്രവേശം നേടേണ്ടതാണ്.
📚 പ്രവേശനം എടുത്തതിനുശേഷം തെളിവയി കണ്‍ഫര്‍മേഷന്‍ സ്ലിപ് കോളേജിനിന്നും ചോദിച്ചു വാങ്ങണം. ഈ സ്ലിപ്പ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
📚 പ്രവേശനം എടുക്കുന്നര്‍ കോളജുമായി ബന്ധപ്പെട്ട് പ്രവേശനം വേരിഫൈ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
📚 ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിക്കാത്ത പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ട അപേക്ഷകര്ക്ക് ഈ വിഭാഗങ്ങള്‍ക്കായുള്ള ഒന്നാമത്തെ പ്രത്യേക അലോട്മെന്റ് വരെ താത്കാലിക പ്രവേശനത്തില്‍ തുടരാം.
📚 അലോട്ട്മെന്‍റ് ലഭിച്ചശേഷം ജൂണ്‍ 25 ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശനം പൂര്‍ത്തീകരിക്കാത്തവരുടെ അലോട്മെന്‍റ് റദ്ദാകും.
ഒന്നും രണ്ടും മൂന്നും അലോട്മെന്റുകളിൽ അലോട്മെന്റ് ലഭിക്കാതിരുന്നവരും അലോട്മെന്റ് ലഭിച്ച് വിവിധ പ്രോഗ്രാമുകളിൽ ജോയിൻ ചെയ്യാതിരുന്നവരും നാളിതുവരെ അപേക്ഷിക്കാതിരുന്നവരുമുൾപ്പടെ എല്ലാ വിധ അപേക്ഷകർക്കും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി സപ്ലിമെന്ടറി അലോട്മെന്റ് വരെ കാത്തിരിക്കാതെ 01/ 07 / 2024 മുതൽ 03/07/2024 വരെയുള്ള എസ് സി / എസ് ടി സ്‌പെഷ്യൽ അലോട്മെന്റിനായുള്ള രജിസ്ട്രേഷനോടൊപ്പം പുതുതായി ഓപ്‌ഷനുകൾ നൽകാവുന്നതും രജിസ്റ്റർ ചെയ്യാവുന്നതുമാണ്. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പി ഡി ക്വാട്ടയിലേക്കും ഇതോടൊപ്പം തന്നെ പുതുതായി അപേക്ഷിക്കാവുന്നതോ ഓപ്‌ഷനുകൾ നൽകാവുന്നതോ ആണ് . മേൽ സാഹചര്യത്തിൽ കോളേജുകളെല്ലാം തന്നെ മാനേജ്‌മെന്റ് ക്വാട്ടാ , കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ എന്നിവയിലെ ആദ്യഘട്ട പ്രവേശനം 01/ 07 / 2024 നു മുൻപായി പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് പൂർത്തീകരിക്കേണ്ടതാണ്.
20/06/2024
ബിരുദാനന്തര ബിരുദം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂണ്‍ 20 വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം. പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താന്‍ കഴിയുക.
ഓണ്‍ലൈനില്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഫീസ് അടച്ചശേഷം അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും ജൂണ്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിനും community merit quota log in എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.
കമ്മ്യൂണിറ്റി ക്വാട്ട; പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനത്തിനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് ജൂണ്‍ 25 ന് പ്രസിദ്ധീകരിക്കും.
15/06/2024
ഓണേഴ്‌സ് ബിരുദം ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനായി ഒടുക്കി മോഡ് ഓഫ് അഡ്മിഷൻ (പെർമെനന്റ് /ടെമ്പററി) തെരഞ്ഞെടുത്ത് 19/ 06 / 2024 നാല് പി എം നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. ഒന്നാം ഓപ്‌ഷനിലുള്ളവരും സ്ഥിര പ്രവേശം തെരഞ്ഞടുത്തവരും കോളേജുകളിൽ നേരിട്ട് ഹാജരായി 19/ 06 / 2024 നാല് പി എം നു മുൻപായി പ്രവേശനം നേടേണ്ടതും താത്കാലിക പ്രവേശം തെരഞ്ഞടുത്തവർ കോളേജുകളുടെ ബന്ധപ്പെട്ട് നിശ്ചിത തീയതിക്ക് മുൻപായി പ്രവേശം കൺഫേം ചെയ്യേണ്ടതുമാണ്. സ്ഥിര/താത്കാലിക പ്രവേശമെടുക്കുന്നവർ പ്രവേശമെടുത്തതിന്റെ തെളിവായി CONFIRMATION SLIP ഡൌൺലോഡ് ചെയ്ത സൂക്ഷിക്കേണ്ടതാണ്.CONFIRMATION SLIP ഇല്ലാത്ത പരാതികൾ സ്വീകരിക്കുന്നതല്ല.
13/06/2024
PG CAP: സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ പിഡി ക്വാട്ട: ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബിരുദാനന്തര ബിരുദ ഏകജാലകം: സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ പ്രവേശനത്തിനായുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫൈനൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി 15 / 06 / 2024 4.00 പി എം നു മുൻപായി പ്രവേശനം നേടേണ്ടതാണ്.
സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ പിഡി ക്വാട്ട: ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബിരുദ ഏകജാലകം: സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ പ്രവേശനത്തിനായുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫൈനൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി 14 / 06 / 2024 4.00 പി എം നു മുൻപായി പ്രവേശനം നേടേണ്ടതാണ്.
സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് പ്രോഗ്രാം
മാനേജ്മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ജൂലൈ ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
കരിയർ ഉപരിപഠന സംബന്ധമായ എല്ലാ വിവരങ്ങൾക്കും ഈ ചാനലിൽ നിങ്ങൾക്ക് ജോയിൻ ചെയ്യാവുന്നതാണ് https://whatsapp.com/channel/0029Va9nSg7BA1eq72t9cm2J
10/06/2024
07/06/2024
ഓൺലൈൻ അപേക്ഷയിൽ കമ്മ്യൂണിറ്റി മെറിറ്റ് - NO സെലക്ട് ചെയ്തത് കൊണ്ട് കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ട്രയൽ അലോട്മെന്റിന് ശേഷമുള്ള ''ഡാറ്റാ മോഡിഫിക്കേഷൻ'' സമയത്ത് (ജൂൺ 12 , 13 ) പ്രസ്തുത ക്വാട്ടയിലേക്ക് 'YES' സെലക്ട് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
06/06/2024
05/06/2024
UG CAP - Gentle Reminder25/05/2024
എം ജി ബിരുദാനന്തര ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന് മുൻപായി അപേക്ഷകർ പ്രോസ്പെക്ടസ്, ഇൻസ്ട്രക്ഷനുകൾ , വീഡിയോ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഓപ്‌ഷനുകൾ നൽകേണ്ടതാണ്. ഫൈനൽ സബ്മിറ് ചെയ്ത അപേക്ഷകളിൽ ഡാറ്റാ മോഡിഫിക്കേഷനു നിശ്ചയിച്ചിട്ടുള്ള തീയതികളിൽ അല്ലാതെ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല.
15/05/2024
എം ജി ബിരുദ ഏകജാലകം: എം ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
No comments:
Post a Comment