To the News:
ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പാവനാത്മ കോളേജ് മുരിക്കാശ്ശേരിയുടെയും സഹകരണത്തോടെ 2023 ജനുവരി 28 ന് സംഘടിപ്പിച്ച തൊഴില്മേളയുടെ ഉദ്ഘാടനം ബഹു; വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സിന്ധു ജോസ് നിർവഹിച്ചു.പാവനാത്മ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ബെന്നിച്ചൻ സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ. വിജയകുമാർ ജി സ്വാഗതം ആശംസിക്കുകയും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ. രാജേഷ് വി.ബി.മുഖ്യ പ്രഭാഷണം നടത്തുകയും വാത്തിക്കുടി പഞ്ചായത്ത് മെമ്പർ ശ്രീമതി. ജോസ്മി ജോർജ്,ഫാകൾട്ടി ഇൻ ചാർജ് കരിയർ ഗൈഡൻസ് സെൽ ശ്രീ.ബിബിൻ വർഗീസ് ആശംസകൾ അറിയിക്കുകയും ചെയ്തു. ശ്രീ. വിപിൻ റ്റി പി ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ - ന്റെ നന്ദി പ്രകാശനത്തോടെ യോഗ നടപടികൾ അവസാനിച്ചു.
വിവിധ കമ്പനികളിലായി 400 ഒഴിവുകളിലേയ്ക്ക് നടന്ന അഭിമുഖത്തിൽ 519 ഉദ്യോഗാര്ത്ഥികള് പങ്കെടുക്കകയും 65 ഉദ്യോഗാര്ത്ഥികളെ തിരഞ്ഞെടുക്കുകയും 187 ഉദ്യോഗാര്ത്ഥികളെ ഷോര്ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഉദ്യോഗദായകരുടേയും ഉദ്യോഗാര്ത്ഥികളുടേയും പങ്കാളിത്തംകൊണ്ട് തൊഴിൽമേള ശ്രദ്ധേയമായിരുന്നു.
No comments:
Post a Comment