Saturday, September 30, 2023

Media Club - കൈയ്യെഴുത്ത് മാസിക മത്സരം

 

 


 

കൈയ്യെഴുത്ത് മാസിക മത്സരം
💡💡💡💡💡💡💡💡💡

വിഷയം : ഇന്ത്യ- ഇന്ന്

ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളെ സമഗ്രമായി വിലയിരുത്തുന്നവിധം  ഉപവിഷയങ്ങൾ തീരുമാനിക്കാവുന്നതാണ്.
പത്രപ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, നിയമ വിദഗ്ധർ, ശാസ്ത്ര- സാഹിത്യ മേഖലകളിലെ പ്രമുഖർ, ചിത്രകാരന്മാർ എന്നിവരടങ്ങുന്ന പാനലാണ് മാസികകൾ വിലയിരുത്തി വിജയികളെ തീരുമാനിക്കുന്നത്. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

📌മികച്ച മാസിക
📌മികച്ച എഡിറ്റർ
📌മികച്ച ലേ ഔട്ട്
📌മികച്ച ലേഖനം
📌മികച്ച അഭിമുഖം
📌മികച്ച കഥ
📌മികച്ച കവിത
📌മികച്ച കാർട്ടൂൺ
എന്നീ വിഭാഗങ്ങളിലാണ് മത്സരം.

നിബന്ധനകൾ:

✒️ഒരു മാസിക കുറഞ്ഞത്   50 പേജുകളും പരമാവധി 100 പേജുകളും എന്ന രീതിയിൽ തയ്യാറാക്കണം.
(മാസിക തയ്യാറാക്കുമ്പോൾ  ഒരു പുറം മാത്രം  ഉപയോഗിക്കുക. ബൈന്‍ഡ് ചെയ്യുവാന്‍ പാകത്തിന് മാര്‍ജിന്‍ ക്രമീകരിക്കുക)

✒️മാസികകൾ A4 സൈസിൽ തയ്യാറാക്കേണ്ടതാണ്.

✒️പ്രസ്സിൽ നിന്നും മാസിക ബൈൻഡ് ചെയ്ത് നൽകേണ്ടതാണ്.

✒️മാസികയുടെ ഉള്ളടക്കത്തിന്റെ 60 ശതമാനവും നല്കിയിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതായിരിക്കണം.

✒️രചനകൾ മൗലികമായിരിക്കണം.
മാസികയുടെ രൂപഭംഗി, ഉള്ളടക്കത്തിന്റെ മികവ്, നല്കിയിരിക്കുന്ന വിഷയത്തോടുള്ള സമീപനം, മാസികയുടെ പേര് എന്നീ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും വിജയികളെ തീരുമാനിക്കുക.

✒️മാസികയിൽ ഒരു വിധത്തിലുമുള്ള അച്ചടി സാധ്യതകളും ഉപയോഗിക്കുവാൻ പാടില്ല.
അപ്രകാരം കണ്ടെത്തുന്നപക്ഷം പ്രസ്തുത മാസിക മത്സരത്തിൽ നിന്നും ഒഴിവാക്കുന്നതാണ്.

✒️ഏതെങ്കിലും വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങൾ, സൃഷ്ടികൾ എന്നിവ അനുവദിക്കുന്നതല്ല.

✒️ഡിപ്പാർട്ട്മെന്റ് തലത്തിൽ എഡിറ്റോറിയൽ ബോർഡ് തയ്യാറാക്കേണ്ടതാണ്. അതിൽ നിർബന്ധമായും 50% പെൺകുട്ടികൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

✒️മാസിക മത്സരത്തിനായി  സമർപ്പിക്കുന്നതിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ HOD യുടെ സാക്ഷ്യപത്രം കൂടി ചേർക്കേണ്ടതാണ്. 27.09.23 മുതൽ ഇത് നിങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിക്കുന്നതാണ്.

✒️മാസികകൾ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 15

✒️ഈ കോളേജിലെ വിദ്യാർത്ഥികളല്ലാത്തവരുടെ രചനകളും ഉൾപ്പെടുത്താവുന്നതാണ്. ആകെ പേജുകളുടെ 20 ശതമാനത്തിൽ അധികമാകുവാൻ പാടില്ല. പ്രസ്തുത എഴുത്തുകാരുടെ സമ്മത പത്രം മാസികയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

✒️എല്ലാ ഡിപ്പാർട്ട്മെന്റുകളും നിർബന്ധമായി ഈ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന് വിഭാഗം മേധാവിമാർ/അസ്സോസിയേഷൻ ചാർജുള്ള അധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്

No comments:

Post a Comment